പത്തനംതിട്ട : സി.പി.എം നേതൃത്വത്തിൽ മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഴിക്കോട് രാഘവൻ അനുസ്മരണ സമ്മേളനം നടത്തി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി സലിം പി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ജി. രാജേഷ് , ഇ.കെ. ഉദയകുമാർ , അനു ഫിലിപ്പ് , അഭി കൈതയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.