vvg
ബിജെപി ഏഴംകുളം ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

അടൂർ : ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വുമൺ ഫെസിലിറ്റേറ്റർ നിയമനത്തിലെ അഴിമതിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഏഴംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഴംകുളം ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു . സംസ്ഥാന സെക്രട്ടറി അഡ്വ .പന്തളം പ്രതാപൻ ഉദ്‌ഘാടനം ചെയ്തു .ഏരിയ പ്രസിഡന്റ് സതീശൻ നായർ അദ്ധ്യക്ഷത വഹിച്ചു . ജില്ല വൈസ് പ്രസിഡന്റ് അനിൽ നെടുമ്പള്ളിൽ മുഖ്യപ്രഭാഷണം നടത്തി . അനിൽ ചെന്താമര , ശ്രീജ പ്രദീപ് , ബിനോദ് ജോസഫ് , സജീവ് എസ് ,കെ എസ് ബിജു , വിക്രമൻ പിള്ള , രമേശ് വലിയവീട് , മഹേഷ് ജി , ബിജുകുമാർ , ശ്രീലത ,ഗിരിജ മോഹൻ ,ബാലൻ തൊടുവക്കാട് ,സതീഷ് ബാബു ,അജി കുമാർ ,രഘു കിണറുവിള ,വേണു എൻ ,സന്തോഷ് കോട്ടമുകൾ ,രഘു കുന്നിന്മേൽ ,തുടങ്ങിയവർ നേതൃത്വം നൽകി