class
തിരുവല്ല സെന്റ് മേരിസ് വനിതാ കോളേജിൽ സംഘടിപ്പിച്ച ദുരന്ത രക്ഷാപ്രവർത്തന പരിശീലന ക്ലാസ് തഹസിൽദാർ & ഇൻസിഡന്റ് കമാൻഡർ ജോബിൻ കെ.ജോർജ് ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : ദേശിയ ദുരന്ത നിവാരണ സേന ആരക്കോണം നാലാം ബറ്റാലിയന്റെയും സെന്റ് മേരിസ് വനിതാ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ദുരന്ത രക്ഷാപ്രവർത്തന പരിശീലന ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. തിരുവല്ല തഹസിൽദാർ ആൻഡ് ഇൻസിഡന്റ് കമാൻഡർ ജോബിൻ കെ.ജോർജ് പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു. എൻ.ഡി.ആർ.എഫ്‌ ടീം കമാൻഡർ സഞ്ജയ് സിംഗ് മല്‍സുനി‍, കോളേജ് പ്രിൻസിപ്പൽ ഡോ. മനു ഉമ്മൻ, എൻ.എസ്.എസ് കോർഡിനേറ്റർ അഞ്ജലി വി എന്നിവർ പ്രസംഗിച്ചു. എൻ.ഡി.ആർ.എഫ് സംഘം പരിശീലന ക്ലാസിന് നേതൃത്വം നൽകി.