inaguratuon
കവിയൂർ പഞ്ചായത്തിലെ പോത്തുകുട്ടി വളർത്തൽ പദ്ധതിയിലെ പോത്തുകുട്ടികളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : കവിയൂർ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന പോത്തുകുട്ടി വളർത്തൽ പദ്ധതി പ്രകാരമുള്ള പോത്തുകുട്ടികളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ നിർവഹിച്ചു. 4.5 ലക്ഷം രൂപ പദ്ധതിക്കായി ഉൾപ്പെടുത്തി 50 കുടുംബങ്ങൾക്ക് പോത്തുകുട്ടിയെ വിതരണം ചെയ്യും. ആദ്യഘട്ടമായി 18 പോത്തുകുട്ടികളുടെ വിതരണമാണ് നടന്നത്. 11-ാം വാർഡ് മെമ്പർ അനിതാ സജി അദ്ധ്യക്ഷത വഹിച്ചു. കവിയൂർ പഞ്ചായത്ത് വെറ്റിനറി ഡോ. നിമില ജോസഫ് പദ്ധതിയുടെ വിശദീകരണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ എം.വി തോമസ്, സിന്ധു ആർ.സി.നായർ എന്നിവർ പ്രസംഗിച്ചു.