vbhg
ഏഴംകുളം ദേവീക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവം പത്തനംതിട്ട ജില്ല കളക്ടർ എസ് പ്രേംകൃഷ്ണൻ ഐ എ എസ് ഉദ്‌ഘാടനം ചെയ്യുന്നു

ഏഴംകുളം : ഏഴംകുളം ദേവീക്ഷേത്രത്തിലെ 29 -ാമത് നവാഹജ്ഞാന യജ്‌ഞം ആരംഭിച്ചു. തന്ത്രി രമേശ് ഭാനു ഭാനു പണ്ടാരത്തിൽ ഭദ്രദീപം തെളിച്ചു . പത്തനംതിട്ട ജില്ലാ കളക്ടർ എസ് .പ്രേംകൃഷ്ണൻ നവരാത്രി സംഗീതോത്സവം ഉദ്‌ഘാടനം ചെയ്തു .ക്ഷേത്രഭരണസമിതി പ്രസിഡന്റ് അവറുവേലിൽ ആർ .രാധാകൃഷ്ണകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു . യജ്ഞാചാര്യൻ ഭാഗവതസൂരി കടവൂർ ബി അശോക് അനുഗ്രഹപ്രഭാഷണം നടത്തി . ക്ഷേത്രഭരണസമിതി സെക്രട്ടറി സി പ്രമോദ് കുമാർ സ്വാഗതം പറഞ്ഞു.