തിരുവല്ല : മുൻ എം.എൽ.എയും കേരള കോൺഗ്രസ് മുൻ ജില്ലാപ്രസിഡന്റും കർഷകനേതാവുമായിരുന്ന അഡ്വ.മാമ്മൻ മത്തായിയുടെ 22-ാംമത് ചരമവാർഷികം അനുസ്മരണം കേരള കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ.വർഗീസ് മാമൻ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് കർഷക യൂണിയൻ ജില്ലാപ്രസിന്റ് സാം ഈപ്പൻ അദ്ധ്യക്ഷനായി. ജോസഫ് എം.പുതുശേരി, കുഞ്ഞുകോശി പോൾ, രാജു പുളിമ്പള്ളി, ഷിബു പുതുക്കേരിൽ, ജോസ് പഴയിടം, സക്കറിയ കരുവേലി, ജേക്കബ് ചെറിയാൻ, ജോൺ ഏബ്രഹാം, രാജൻ കോലത്ത് അജു ഉമ്മൻ, വി.ആർ.രാജേഷ്, മാത്യു മുളമൂട്ടിൽ, ജോ ഇലിഞ്ഞുമൂട്ടിൽ, എബി വർഗീസ്, ജേക്കബ് ജോർജ്, ബിജുഅലക്സ്, അഡ്വ.ജോർജി മാത്യൂസ്, ടോണി കുര്യൻ, ജിബിൻ സക്കറിയ, മാത്യൂസ് ചാലക്കുഴി, ഫിലിപ്പ് ജോർജ്, സജി കൂടാരത്തിൽ എന്നിവർ പ്രസംഗിച്ചു.