surya
മോഷ്ടാക്കൾ കടയുടെ ഗ്രില്ല് തകർത്ത നിലയിൽ

കുളനട: അടച്ചിട്ട കടയുടെ ഗ്രില്ല് തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ മേശയിൽ നിന്ന് 27000രൂപ മോഷ്ടിച്ചതായി പരാതി. ആലമാരിയിലെ ഫയലുകൾ വാരിവലിച്ചിട്ട നിലയിലാണ്. കുളനട സൂര്യാമാർബിൾസ് ആൻഡ് ഗ്രാനൈറ്റ് ഉടമ എസ്. സുഗതന്റെ കടയിലാണ് മോഷണം നടന്നത്. പന്തളം പൊലീസിൽ പരാതി നൽകി.