
കോന്നി : കോൺഗ്രസ് തണ്ണിത്തോട് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തുന്ന ഗൃഹസമ്പർക്ക പരിപാടിയുടെ അവലോകനയോഗം ഡി സി സി പ്രസിഡന്റ് പ്രൊഫസർ സതീഷ് കൊച്ചു പറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു മാത്യു അദ്ധ്യക്ഷത വഹിച്ചു. ഹരികുമാർ പൂതങ്കര, ആർ.ദേവകുമാർ, എം.വി.അമ്പിളി, ഷാജി കെ.സാമുവൽ, അജയൻപിള്ള ആനിക്കാട്ട്, കെ.വി.സാമുവൽ കിഴക്കേതിൽ, സോമരാജൻ, ലില്ലി ബാബു, ജോയിക്കുട്ടി ചെടിയത്ത്, അനിയൻ തകിടിയിൽ, മത്തായി പൊന്നച്ചൻ കടമ്പാട്ട്, ജോൺ മാത്യു, ബാബു പരുമല, സണ്ണി ചരുവിൽ തുടങ്ങിയവർ സംസാരിച്ചു.