
റാന്നി : എൻ.എസ്. എസ് ദിനാചരണത്തിന്റെ ഭാഗമായി റാന്നി സെന്റ് തോമസ് കോളേജ് എൻ.എസ്. എസ് യൂണിറ്റ് സംസ്ഥാന ഹരിത കേരളം മിഷനുമായി സഹകരിച്ച് “ഹരിതാഭം” എന്ന പരിപാടി സംഘടിപ്പിച്ചു. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ ഏബ്രഹാം ഉദ്ഘാടനം ചെയ്‌തു. സി. എം. എസ് കമ്മ്യൂണിറ്റി സ്‌കൂളിലെ സ്റ്റാഫ് സെക്രട്ടറി ക്യപ സൂസൻ ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഫ്രാൻസിസ് മാത്യൂ. ഡോ റിജി ഇടിക്കുള എന്നിവർ പ്രസംഗിച്ചു.