
കൈപ്പട്ടൂർ : സെന്റ് ജോർജ്സ് യുവജന പ്രസ്ഥാനം പരുമല പദയാത്ര സംഘം ഓഫീസ് ഉദ്ഘാടനം സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് മഹാഇടവക വികാരി ഫാദർ ജോർജ്ജ് പ്രസാദ് നിർവ്വഹിച്ചു. സഹവികാരി ഫാദർ അബിമോൻ വി.റോയി, ഫാദർ ഡോക്ടർ കെ.ടി.മാത്തുക്കുട്ടി, യോഹന്നാൻ കൊന്നയിൽ, ജോണിക്കുട്ടി പുല്ലാഞ്ഞിയിൽ, ഷാജി തോമസ്, ബിജു ജോൺ, നോയൽ ജോസ്, ജോജി ഫിലിപ്പ് തയ്യിൽ, ബൈജു രാജൻ എന്നിവർ പ്രസംഗിച്ചു.