തിരുവല്ല : മാതാ അമൃതാനന്ദമയി മഠത്തിന്റെയും ജില്ലയിലെ വിവിധ ക്ഷേത്രങ്ങളുടേയും ആഭിമുഖ്യത്തിൽ 30 ദിവസം നീണ്ടുനിൽക്കുന്ന ലളിതാസഹസ്രനാമ ജപയജ്ഞം, ധ്യാനം, മെഡിറ്റേഷൻ എന്നിവ തുടങ്ങി. നിരണം തൃക്കപാലീശ്വരം ദക്ഷിണാമൂർത്തി ക്ഷേത്രസന്നിധിയിൽ ക്ഷേത്ര മാതൃ സമിതിയുടെ സഹകരണത്തോടെ നടക്കുന്ന പരിപാടിയിൽ തിരുവല്ല അമൃതാനന്ദമയി മഠാധിപതി സ്വാമിനി ഭവ്യാമൃത പ്രാണയുടെ മുഖ്യകാർമ്മികത്വം വഹിച്ചു. വിവിധ നാരായണീയ സമിതികൾ, മാതൃസമിതികൾ, വനിതാ സമാജങ്ങൾ എന്നിവർ പങ്കാളികളായി. ക്ഷേത്ര ഭരണസമിതി സെക്രട്ടറി ഹരികൃഷ്ണൻ എസ്.പിള്ള, പ്രസിഡന്റ് ബാലചന്ദ്രകുമാർ, വൈസ് പ്രസിഡന്റ് വിജയലക്ഷ്മിയമ്മ, മാതൃസമിതി സെക്രട്ടറി ശ്യാമള ബി.പിള്ള, മറ്റ് ഭരണസമിതി അംഗങ്ങൾ, മാതൃസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.