vvvv
നിയമസംവിധാനങ്ങളെ വെല്ലുവിളിച്ചു മണക്കാല ജനശക്തി നഗർ കയ്യേറി സ്വകാര്യ വ്യക്തി നടത്തുന്ന തടി കച്ചവടം

മണക്കാല: മണക്കാല ജനശക്തി നഗർ ജംഗ്ഷനിലെ സർക്കാർ ഭൂമി കൈയേറി തടിവ്യാപാരം നടത്തുന്നതായി പരാതി. ചരിത്ര സ്മാരകവും കുട്ടികളുടെ പാർക്കും മറ്റും സ്ഥാപിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ച സ്ഥലമാണിത്. തടിവ്യാപാരി ഇവിടെയാണ് തടി ഇടുന്നത്. ഇവ കൊണ്ടുപോകാൻ വാഹനങ്ങളും എത്തും. പൊതുസ്ഥലമാണെന്ന് ചൂണ്ടിക്കാട്ടിയാൽ ഭീഷണിപ്പെടുത്തുകയാണെന്ന് നാട്ടുകാർ പറഞ്ഞു.