തിരുവല്ല : ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട ഭൂരഹിത ഗുണഭോക്താക്കൾക്ക് പഞ്ചായത്ത് നേരിട്ട് വാങ്ങി നൽകിയ വസ്തുവിന്റെ ആധാരം കൈമാറി. മൂന്ന് കുടുംബങ്ങൾക്കാണ് മൂന്ന് സെന്റ് വീതം സ്ഥലം പഞ്ചായത്ത് ഇടപെട്ട് ഓതറയിൽ കുറഞ്ഞ വിലയിൽ സ്ഥലം വാങ്ങി നൽകിയത്. ഇനി 15 കുടുംബങ്ങൾക്ക് കൂടി സ്ഥലം ലഭ്യമാക്കാൻ ഉണ്ട്. ഇവർക്കും അനുയോജ്യമായ സ്ഥലം കണ്ടെത്തി വീട് നിർമ്മിച്ചു നൽകാനുള്ള പരിശ്രമത്തിലാണെന്ന് ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരൻ പിള്ള ഭൂമിയുടെ ആധാരം കൈമാറിയശേഷം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. അമിത രാജേഷ്, ജോസഫ് മാത്യു, കെ.കെ.വിജയമ്മ, ത്രേസ്യാമ്മ കുരുവിള, മനേഷ് കുമാർ എസ് എന്നിവർ പ്രസംഗിച്ചു.