തിരുവല്ല : വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ തിരുവല്ല ഉപജില്ല സർഗോത്സവം മഴവില്ല് സംഘടിപ്പിച്ചു. കഥ,കവിത,നാടൻപാട്ട്,അഭിനയം,ചിത്രരചന എന്നീ മേഖലകളിലാണ് കുട്ടികൾക്ക് പരിശീലനവും അവതരണ അവസരവും നൽകിയത്. കാവുംഭാഗം ദേവസ്വം ബോർഡ് സ്‌കൂളിൽ നടന്ന സർഗോത്സവം പടയണി - വഞ്ചിപ്പാട്ട് കലാകാരൻ ഡോ.ജി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ വി.കെ മിനികുമാരി അദ്ധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളിൽ ഏബ്രഹാം തടിയൂർ, സുമേഷ് കൃഷ്ണൻ, ഒ.ആർ.രഞ്ജിത്ത്, രതീഷ് മോഹൻ,ഡി.ബിജു, ജി.ശ്രീലക്ഷ്മി, വിജയകുമാർ, കൺവീനർ ശ്രീലേഖ എസ്.കുറുപ്പ്, ജോ.കൺവീനർ ജയകുമാർ,അരുൺ ബി.നായർ എന്നിവർ ക്ലാസ് നയിച്ചു.