yajnjam
ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ ദേവീ ഭാഗവത നവാഹയജ്‌ഞം സിനിമാ നിർമ്മാതാവും സംവിധായകനുമായ എം.ബി. പദ്മകുമാർ ഭദ്രദീപ പ്രകാശനം നിർവഹിക്കുന്നു

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ 17-ാമത് ദേവീ ഭാഗവത നവാഹയജ്‌ഞം തുടങ്ങി. ഒക്ടോബർ 2ന് വിജയദശമി നാളിൽ സമാപിക്കും. നവാഹയജ്ഞത്തിന് തുടക്കംകുറിച്ചു നടന്ന ദേവീവിഗ്രഹ ഘോഷയാത്ര 23ന് വൈകിട്ട് 4.30ന് പെരിങ്ങോൾ മഹാവിഷ്ണു ക്ഷേത്രാങ്കണത്തിൽ നിന്നാരംഭിച്ച താലപ്പൊലി ഘോഷയാത്രയിൽ നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. സിനിമാ നിർമ്മാതാവും സംവിധായകനുമായ എം.ബി. പദ്മകുമാർ ഭദ്രദീപ പ്രകാശനം നിർവഹിച്ചു. ക്ഷേത്ര പ്രസിഡന്റ് വി.കെ.മുരളീധരൻ നായർ അദ്ധ്യക്ഷനായി. തന്ത്രി രാഹുൽ ഭട്ടതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി. കല്ലിമേൽ മുരളീധർജിയാണ് യജ്ഞാചാര്യൻ. മുൻസിപ്പൽ കൗൺസിലർ ശ്രീനിവാസ് പുറയാറ്റ്, സെക്രട്ടറി മനോജ് കുമാർ, ജനറൽ കൺവീനർ മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.