25-rajendraprasad
നിർമ്മാണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിർവ്വഹിക്കുന്നു.

പന്തളം: പന്തളം - തെക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഭഗവതിക്കും പടിഞ്ഞാറ് വാർഡിൽ സ്ഥാപിക്കുന്ന മിനി കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നടത്തി. കിണർ നിർമ്മിച്ചിട്ടും വെള്ളം ലഭിക്കാത്ത 35 കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്നതിനാണ്. പഞ്ചായത്ത് പദ്ധതി തയാറാക്കിയത്. തൊടു കുളത്തിന് സമീപം കിണർ നിർമ്മിച്ച് വെള്ളം പമ്പ് ചെയ് ശുദ്ധീകരിച്ച് മുകളേത്ത് ഭാഗത്ത് ടാങ്കിൽ എത്തിച്ച് പൈപ്പ് സ്ഥാപിച്ച് വീടുകളിൽ വെള്ളം എത്തിക്കുന്നതാണ് പദ്ധതി. ഭൂജല വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ 22 ലഷം രൂപയാണ് അനുവദിച്ചിരിക്കുന്നത് നിർമ്മാണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് നിർവഹിച്ചു. റാഹേൽ, എൻ.കെ. ശ്രീകുമാർ, വി.പി.വിദ്യാധരപ്പണിക്കർ, പ്രീയാ ജ്യോതികുമാർ, അംഗം ശ്രീവിദ്യ, ഭുജല വകുപ്പ് സനൽ ചന്ദ്രൻ, വിഷ്ണു എന്നിവർ പ്രസംഗിച്ചു.