ddd
നതാ ലേബർ യൂണിയൻ ജില്ലാ കൺവെൻഷൻ സംഘാടക സമിതി രൂപീകരണ യോഗം ആർജെഡി ജില്ലാ പ്രസിഡണ്ട് മനു വാസുദേവ് ഉദ്ഘാടനം ചെയ്യുന്നു

കോന്നി : ജനതാ ലേബർ യൂണിയൻ ജില്ലാ കൺവെൻഷൻ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് കോന്നി രാജൻ റെസിഡൻസിയിൽ നടക്കും. യൂണിയൻ സംസ്ഥാന പ്രസിഡന്റ് വി.സുരേന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. ആർ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറിയായ അനു ചാക്കോ മുഖ്യാതിഥിയായിരിക്കും. ജില്ലാ കൺവീനർ ബിജോയ് ടി.മാർക്കോസ് അദ്ധ്യക്ഷത വഹിക്കും. സംഘാടകസമിതി രൂപീകരണ യോഗം ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് മനുവാസുദേവ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരിയായി പ്ലാനിംഗ് ബോർഡ് അംഗം ഡോ.വർഗീസ് ജോർജ്, ചെയർമാനായി കെ.വൈ.യോഹന്നാൻ, കൺവീനറായി ബിജോയ് ടി.മാർക്കോസ് എന്നിവരെ തിരഞ്ഞെടുത്തു.