ചെങ്ങന്നൂർ: ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ -ജീവിതോത്സവം 2025- അനുദിനം കരുത്തേകാം, കരുതലേകാം എന്ന പദ്ധതിയ്ക്ക് തുടക്കമായി. സ്കൂൾ പ്രിൻസിപ്പൽ എസ്. ജയന്തി പദ്ധതി ഉദ്ഘാടനം ചെയ്തു.സ്കൂൾ പി.ടി.എ പ്രസിഡന്റ് ടി.സി. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.എൻഎസ്എസ് വോളണ്ടിയർമാരായ എസ്. അർജുൻ, ദേവനന്ദ പ്രകാശ്, ബദ്രിനാഥ് എന്നിവർ പദ്ധതി വിശദികരിച്ചു. അദ്ധ്യാപകരായ എസ്. ഭാമ, എസ്. ശ്രീനു എന്നിവർ പ്രസംഗിച്ചു. കൗമാരക്കാരായ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ കഴിവുകളും ഊർജവും വികസിപ്പിച്ച് അവരെ ഉചിതമായ രീതിയിൽ വാർത്തെടുക്കാൻ ലക്ഷ്യമിട്ടാണ് -ജീവിതോത്സവം 2025- നടപ്പിലാക്കുന്നത്. 21 ദിവസം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചലഞ്ചുകളാണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണം. ഒന്നാം ദിവസ ചലഞ്ചയായ മനുഷ്യവലയം വിദ്യാർഥികൾ അധ്യാപകർ എന്നിവർ ചേർന്ന് പൂർത്തിയാക്കി