
കലഞ്ഞൂർ : ഗവ.എൽ.പി സ്കൂളിൽ കഴിഞ്ഞ വർഷത്തെ സ്കൂൾ മികവ് പ്രവർത്തനങ്ങളുടെയയും വിദ്യാർത്ഥികളുടെ വിവിധ സാഹിത്യ സൃഷ്ടികളുമടങ്ങിയ സ്കൂൾ മാഗസിൻ പ്രകാശനം ചെയ്തു. സ്വന്തം കൈയെഴുത്തുകൾ അച്ചടിച്ചുവരുന്ന മാഗസിൻ 'തരംഗ'ത്തെ വർഷങ്ങളായി ആവേശത്തോടെയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും സ്വീകരിക്കുന്നത്. മുൻ പ്രഥമാദ്ധ്യാപകൻ വി.അനിൽ പ്രകാശനം നിർവഹിച്ചു. എസ്.എം.സി ചെയർപേഴ്സൺ ആര്യ ഷിജു അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഫിലിപ്പ് ജോർജ്, അതുല്യ എം.നായർ, ആർ.ഭാസ്കരൻ നായർ, എ.ഷാജഹാൻ, കെ.ചിപ്പി, കെ.പി.ബിനിത എന്നിവർ പ്രസംഗിച്ചു.