ചെങ്ങന്നൂർ : നഗരസഭയുടെ നികുതി ശേഖരണ ക്യാമ്പുകൾ ഇന്നുമുതൽ 30 വരെ നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ നടക്കുമെന്ന് ചെയർപേഴ്സൺ അഡ്വ. ശോഭാ വർഗീസ് അറിയിച്ചു. എല്ലാ ദിവസവും രാവിലെ 11 മുതൽ വൈകിട്ട് 3 വരെ ക്യാമ്പുകളിലെത്തി നഗരസഭയുടെ കെട്ടിടനികുതി, തൊഴിൽ നികുതി എന്നിവ പിഴപ്പലിശ കൂടാതെ അടയ്ക്കാം. ഇന്ന് മുണ്ടൻകാവ് ജെ.ബി.സ്‌കൂൾ, കിഴക്കേനട ജെ.ബി.സ്‌കൂൾ എന്നിവിടങ്ങളിലും നാളെ കരുവേലിപ്പടി മുക്കത്ത് കുടുംബയോഗ ഹാൾ, ഗവ. മോഡൽ ഗേൾസ് വോക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലും 29 ന് മംഗലം ജെ.ബി.സ്‌കൂൾ, ഇടനാട് ജെ.ബി.സ്‌കൂൾ എന്നിവിടങ്ങളിലും 30 ന് ഗവ. ഐ.ടി.ഐ, അങ്ങാടിക്കൽ തെക്ക് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലും ക്യാമ്പ് നടക്കും. അവധി ദിവസമാണെങ്കിലും 28 ന് നഗരസഭ ഓഫീസിൽ രാവിലെ 11 മുതൽ 3 വരെ നികുതി അടയ്ക്കാമെന്ന് സെക്രട്ടറി എം.ഡി. ദീപ അറിയിച്ചു. ഏത് വാർഡിലുള്ളവർക്കും ഏത് ക്യാമ്പിൽ എത്തിയും നികുതി അടയ്ക്കാം. വരും ദിവസങ്ങളിൽ ഓരോ വാർഡുകളിലും നികുതി ശേഖരണ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് വൈസ് ചെയർമാൻ കെ.ഷിബുരാജൻ പറഞ്ഞു.