26-mlpy-congress
എസ്. ബി. ഐ യുടെ കീഴ്‌വായ്പുർ എ. റ്റി. എം പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മല്ലപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴ്‌വായ്പുർ എസ്. ബി. ഐ യുടെ മുൻപിൽ നടത്തിയ ധർണ ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ഉത്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി : എസ്.ബി.ഐ യുടെ കീഴ്‌വായ്പ്പൂര് എ.ടി.എം പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മല്ലപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴ്‌വായ്പ്പൂര് എസ്.ബി.ഐയുടെ മുൻപിൽ ധർണ നടത്തി. കഴിഞ്ഞ രണ്ട് ആഴ്ചയിലധികമായി എ.ടി.എം പ്രവർത്തനരഹിതമാണ്. മല്ലപ്പള്ളിക്കും വെണ്ണിക്കുളത്തിനും ഇടയിലുള്ള ഏക എ.ടി.എം കേടായതോടുകൂടി നിരവധി ആളുകളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. മണ്ഡലം പ്രസിഡന്റ് എം.കെ.സുഭാഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കെ.ജി.സാബു, ടി.ജി രഘുനാഥപിള്ള, ബിജു. ടി.ജോർജ്, റെജി പമ്പഴ, സജി തേവരോട്ട്, അനിൽ ഏബ്രഹാം ചെറിയാൻ, കൃഷ്ണൻകുട്ടി മുള്ളൻകുഴി, ഷൈബി ചെറിയാൻ, ബാബു താന്നിക്കുളത്ത്, അനു ഊത്തുകുഴിയിൽ, ജേക്കബ് ചക്കാനിക്കൽ, മധു പുന്നാനിൽ, പ്രമോദ്‌ലാൽ, ബേബിക്കുട്ടി ജോർജ്, ബിജി വർഗീസ്, രവി വായ്പുരം, ഷിബു ഐക്കുന്നു, സന്തോഷ്‌കുമാർ. എം.ആർ, ജിജോ. പി. ജോസഫ്, അനിയൻ വലിയമൺമല, ബാബു തേവരോട്ട് എന്നിവർ പ്രസംഗിച്ചു.