
അടൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പറക്കോട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വനിതാസെമിനാർ മുൻ ജില്ലാ പഞ്ചായത്തംഗം ബി.സതികുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാവേദി കൺവീനർ എസ്.സുശീല അദ്ധ്യക്ഷയായി. കെ.എസ്.എസ്.പി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.മോഹൻ കുമാർ, ജില്ലാ പ്രസിഡന്റ് കെ.എസ്.സോമനാഥൻ പിള്ള, ബ്ലോക്ക് വനിതാവേദി കൺവീനർ കെ.രമണിയമ്മ, ബ്ലോക്ക് സെക്രട്ടറി ആർ.ബലഭദ്രൻപിള്ള, കെ.ശാന്ത, ഡി.തങ്കമണിയമ്മ , കെ.സൂര്യകല, ആർ.വിലാസിനി, ടി.വിജയമ്മാൾ, കുഞ്ഞമ്മ കോശി, എന്നിവർ സംസാരിച്ചു.