gold

പത്തനംതിട്ട : കേരള ആർട്ടിസാൻസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കാഡ്‌കോ) പരമ്പരാഗത സ്വർണത്തൊഴിലാളികൾക്കായി സൗജന്യ ഗോൾഡ് അപ്രൈസർ പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തിനുള്ള അഭിമുഖം നാലിന് രാവിലെ 10.30ന് കൊല്ലം ഉമയനല്ലൂരിലുള്ള കാഡ്‌കോ ദക്ഷിണമേഖലാ ഓഫീസിൽ നടക്കും. കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ കാഡ്‌കോയുടെ ലേബർ ഡേറ്റാ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്. പ്രായപരിധി 18. വിദ്യാഭ്യാസ യോഗ്യത, പ്രായം, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 04742743903.