tk-road
ഇലന്തൂർ ശാലേം മാർത്തോമാ പള്ളിക്ക് സമീപം ളാഹോത്ത് ജോർജ് ഈശോയുടെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് റോഡിലേക്ക് വീണ നിലയിൽ

ഇലന്തൂർ: ശക്തമായ മഴയെ തുടർന്ന് കുമ്പഴ - തിരുവല്ല സംസ്ഥാന പാതയിൽ ഇലന്തൂർ ശാലേം മാർത്തോമാ പള്ളിക്ക് സമീപം വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. ളാഹോത്ത് ജോർജ് ഈശോയുടെ വീടിന്റെ റോഡ് നിരപ്പിൽ നിന്ന് 8 അടിയോളം ഉയരത്തിലുള്ള സംരക്ഷണമതിൽ 70 മീറ്ററോളം നീളത്തിൽ ഇടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് മതിൽ വലിയ ശബ്ദത്തോടെ തകർന്നത്. വീടിനും ബലക്ഷയമുണ്ടായതായി ജോർജ് ഈശോ പറഞ്ഞു.

പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് റോഡിന്റെ വശങ്ങളിൽ മണ്ണിടിച്ചിൽ തടയുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് അംഗം വിൽസൺ ആവശ്യപ്പെട്ടു