പത്തനംതിട്ട: ഓമല്ലൂർ സരസ്വതി കലാക്ഷേത്രത്തിന്റെ മുപ്പതാം വിജയദശമി സംഗീതോത്സവം നാളെ മുതൽ ഒക്ടോബർ 2 വരെ ഓമല്ലൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
28 ന് വൈകിട്ട് 4 ന് ജില്ലാ പഞ്ചായത്തംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനംചെയ്യും. കലാക്ഷേത്രം പ്രസിഡന്റ് പി. ആർ. കുട്ടപ്പൻ നായർ അദ്ധ്യക്ഷത വഹിക്കും. കർണാടക സംഗീതജ്ഞൻ ഡോ. തോപ്പൂർ ബി. സായിറാം സംഗീതോത്സവത്തിന് തിരിതെളിക്കും. കലാക്ഷേത്രം വൈസ് പ്രസിഡന്റ് മലമേൽ വിനു നമ്പൂതിരിക്കുള്ള യാത്രയയപ്പും ഉപഹാരസമർപ്പണവും നടക്കും. ഓമല്ലൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.കെ. വാസു മുഖ്യപ്രഭാഷണം നടത്തും. 6.30 ന് സംഗീതസദസ് . 29 ന് വൈകിട്ട് 4 ന് സംഗീതാരാധന, 6 ന് പൂജവയ്പ്പ്, 7 ന് സംഗീത സദസ് . 30 ന് രാവിലെ 9 ന് സംഗീത സദസ് ,ഒക്ടോബർ 2 ന് രാവിലെ 7 ന് പൂജയെടുപ്പ്, 7.30 ന് വിവിധ ശാസ്ത്രീയ കലകളിലുള്ള വിദ്യാരംഭം, 8.30 ന് വയലിൻ കച്ചേരി,വൈകിട്ട് 4 ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ നയിക്കുന്ന സംഗീതാവതരണം, 5.30 ന് സംഗീത സദസ്, 7.30 ന് കലാക്ഷേത്രം വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്നവതരിപ്പിക്കുന്ന സംഗീതാർച്ചനയോടു കൂടി സംഗീതോത്സവം സമാപിക്കും. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് പി. ആർ. കുട്ടപ്പൻ നായർ, സെക്രട്ടറി രാജേഷ് ഓമല്ലൂർ, ട്രഷറർ സുരേഷ് ഓലിത്തുണ്ടിൽ , ഡയറക്ടർ പട്ടാഴി എൻ. ത്യാഗരാജൻ എന്നിവർ പങ്കെടുത്തു.