ചെങ്ങന്നൂർ: അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാല പുറത്തിറക്കിയ ലോകത്തിലെ രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഡോ.രശ്മി രാജശേഖരൻ തുടർച്ചയായി മൂന്നാം തവണയും ഇടം പിടിച്ചു. ജൈവസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ജൈവ മാലിന്യങ്ങളിൽ നിന്നും മികച്ച നിലവാരമുള്ള ഉൽപ്പന്നങ്ങൾ വികസിപ്പിച്ചെടുക്കുന്ന ഗവേഷണങ്ങളുടെ പേരിലാണ് ഈ ബഹുമതി. നൂറ്റി അൻപതിൽപ്പരം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രൊവിഡൻസ് എൻജിനീയറിംഗ് കോളേജ്, ചെങ്ങന്നൂരിലെ അസോസിയേറ്റ് പ്രൊഫ.ആണ് ഡോ.രശ്മി. മാവേലിക്കര സ്വദേശിനിയാണ്.