കോന്നി: ശ്രീനാരായണ പബ്ലിക് സ്കൂളിൽ വിജയദശമിയോട് അനുബന്ധിച്ച് പൂജവയ്പും വിദ്യാരംഭവും 29, 30 ഒക്ടോബർ 1, 2 തീയതികളിൽ നടക്കും. 2 ന് രാവിലെ 8 ന് പൂജയെടുപ്പും കുരുന്നുകളെ എഴുത്തിനിരുത്തലും . ജില്ല പൊലീസ് മേധാവി ആർ.ആനന്ദ് ഉദ്ഘാടനം ചെയ്യും.സ്കൂൾ മാനേജർ കെ പത്മകുമാർ അദ്ധ്യക്ഷത വഹിക്കും. ജില്ല പൊലീസ് മേധാവി ആർ. ആനന്ദ്, അതിവേഗ കാർട്ടൂണിസ്റ്റ് ജിതേഷ് ജി, ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന സെക്രട്ടറി. റവ. ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, വെരി റവ.തോമസ് ജോൺസൺ കോർ എപ്പിസ്കോപ്പ, സബിത ഐ കെയർ ഹോസ്പിറ്റൽ ചീഫ് ഒഫ്താൽമിക് സർജൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. സബിത. എസ് എന്നിവർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും. എഴുത്തിനിരുത്തുന്ന കുട്ടികൾക്കെല്ലാം സമ്മാനവും ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റും നൽകും. രജിസ്ട്രേഷന് ഫോൺ: 9447091703, 9745687430