inauguration-
കോന്നി സ്നേഹാലയത്തിൽ പുതുതായി പണികഴിപ്പിച്ച മൂന്നാം നില കെട്ടിടം ജോൺ ബ്രിട്ടാസ് എം പി ഉദ്ഘാടനം ചെയ്യുന്നു

കോന്നി: കോന്നി ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ സ്നേഹാലയത്തിന്റെ മൂന്നാം നില കെട്ടിടത്തിന്റെ ഉദ്ഘാടനവും, ആധുനിക അടുക്കള, ഭക്ഷണശാല എന്നിവയുടെ ശിലാസ്ഥാപനവും നടന്നു.സ്നേഹാലയം അങ്കണത്തിൽ നടന്ന ചടങ്ങിൽ മൂന്നാം നില കെട്ടിടം ജോൺ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്തു. ആധുനിക അടുക്കളയുടെയും, ഭക്ഷണശാലയുടെയും ശിലാസ്ഥാപനം കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് ശ്യാംലാൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ വ്യക്തിത്വങ്ങളെ കെ.യു.ജനീഷ് കുമാർ എം.എൽ.എ ആദരിച്ചു. പി.ആർ.പി.സി ജില്ലാ ചെയർമാൻ പി.ബി.ഹർഷകുമാർ, പി.ജെ.അജയകുമാർ, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വർഗീസ് ബേബി, തുളസീ മണിയമ്മ,നീതു ചാർളി, സെക്രട്ടറി കെ.എസ് ശശികുമാർ, ജോയൽ സെക്രട്ടറി രാജേഷ് കുമാർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അസി.എക്സിക്യൂട്ടീവ് എൻജിനീയർ വി.എസ്.ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു.