ചെങ്ങന്നൂർ: ചെങ്ങന്നൂർ ജില്ലാ ആശുപ്രതിയുടെയും പാണ്ടനാട് ഹെൽത്ത് ബ്ലോക്കിന്റെയും നേതൃത്വത്തിൽ ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി പകർച്ചവ്യാധി പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി പൊതുജനാരോഗ്യ നിയമം 2023നെ കുറിച്ചുള്ള ഏകദിന ബോധവത്കരണ സെമിനാർ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ സംഘടിപ്പിച്ചു.പൊതുജന ആരോഗ്യ നിയമ വിദഗ്ധനായ സി.ടി ഗണേശൻ , ഹോട്ടൽ ബേക്കറി വ്യാപാരികൾക്കും മറ്റു വ്യാപാരി വ്യവസായികൾക്കും ബോധവത്കരണം നൽകി. പൊതുജനാരോഗ്യ നിയമം 2023 ന്റെ നിയമങ്ങളും, നിയമം പാലിക്കാതെ വന്നാലുള്ള ശിക്ഷകളെയും മറ്റു കാര്യങ്ങളും വിശദമായി വിശദീകരിച്ചു. പൊതുജനാരോഗ്യ സമിതി അംഗങ്ങളും പങ്കെടുത്തു. ശേഷം പാണ്ടനാട് ഹെൽത്ത് ബ്ലോക്കിലെ പബ്ലിക്ക് ഹെൽത്ത് വിഭാഗം ജീവനക്കാർക്ക് പൊതുജനാരോഗ്യ നിയമം 2023 ഏകദിന പഠന പരിശീലന പരിപാടിയും നടന്നു.