ccvgf
യൂത്ത് കോൺഗ്രസ് പരാതി നൽകി

പള്ളിക്കൽ: ആലുംമൂട്- പാറക്കൂട്ടം റോഡിൽ ആലുംമൂട് സനാതന ഗ്രന്ഥശാലയോട് ചേർന്നുനിൽക്കുന്ന റോഡും പള്ളിക്കലാറിന്റെ കൈവഴിയായ കണിയാൻ തോടിന്റെ ഭാഗമായി നിൽക്കുന്ന കലുങ്കും ഇടിഞ്ഞുതാണതിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർക്ക് യൂത്ത് കോൺഗ്രസ് നേതാക്കൾ പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അനന്തു ബാലൻ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അരവിന്ദ് ചന്ദ്രശേഖർ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഭിരാം കൈതക്കൽ, അരുൺ തട്ടയിൽ തുടങ്ങിയവർ പങ്കെടുത്തു.