inagu
കേരളാ കർഷക ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കാർഷിക മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന സെമിനാർ സി.എം.പി സംസ്ഥാന സെക്രട്ടറി എം.പി സാജു ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : കേരളത്തിലെ കാർഷികമേഖലയിൽ സമഗ്രമാറ്റം അനിവാര്യമാണെന്നും കൃഷി പ്രോൽസാഹിപ്പിക്കാൻ പാട്ടക്കരാർ പരിഷ്കരിക്കണമെന്നും കേരള കർഷക ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കാർഷിക മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന സെമിനാറിൽ ആവശ്യമുയർന്നു. സി.എം.പി സംസ്ഥാന സെക്രട്ടറി എം.പി സാജു സെമിനാർ ഉദ്ഘാടനം ചെയ്തു. വികാസ് ചക്രപാണി അദ്ധ്യക്ഷത വഹിച്ചു. കെ.സുരേഷ് ബാബു, ബാബു ജോസഫ്, എ.നിസാർ, കെ.എ.കുര്യൻ, അഡ്വ.എ. രാജീവ്, തങ്കമ്മ രാജൻ, കാഞ്ചന മാഞ്ചെരി, ബി .മനോജ് എന്നിവർ സംസാരിച്ചു,