27-scout-guide
മുട്ടത്ത്‌കോണം എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ത്രിദിന ക്യാമ്പ് ചെന്നീർക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ.ശശി ഉദ്ഘാടനം ചെയ്യുന്നു

പന്തളം: മുട്ടത്ത്‌കോണം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ത്രിദിന ക്യാമ്പിന് തുടക്കം കുറിച്ചു. കുട്ടികളുടെ മാനസികവും ശാരീരികവും ബൗദ്ധികവും ആത്മീയവുമായ വളർച്ചയ്ക്ക് ഇത്തരം ക്യാമ്പുകൾ സഹായകമാണെന്ന് ; ഉദ്ഘാടന കർമ്മം നിർവഹിച്ച ചെന്നീർക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ.ശശി അഭിപ്രായപ്പെട്ടു. പി.ടി.എ പ്രസിഡന്റ് അഡ്വ.എസ്.കെ.സാനു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ജയറാണി, എ.ജി, രേഖ എം.ആർ, കവിതാ പുരുഷോത്തമൻ, ശ്രീജ എസ്, അനുപമ.സി.എ എന്നിവർ പങ്കെടുത്തു. റോഡ് സുരക്ഷ , പ്രഥമ ശുശ്രൂഷ ബോധവത്കരണ ക്ലാസുകൾ , വൊക്കേഷണൽ ട്രെയിനിംഗ് , ഹൈക്ക് , സർവമത പ്രാർത്ഥന തുടങ്ങി വൈവിദ്ധ്യമാർന്ന പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.