പന്തളം: പന്തളം നഗരസഭ കേരളോത്സവത്തിന് തുടക്കമായി. പന്തളം നഗരസഭയും കേരളയുവജനക്ഷേമബോർഡും സംയുക്തമായി നടത്തപ്പെടുന്ന കായികമത്സരങ്ങളുടെ ഉദ്ഘാടനം വിദ്യാഭ്യാസസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സൗമ്യ സന്തോഷിന്റെ അദ്ധ്യക്ഷതയിൽ നഗരസഭ വൈസ് ചെയർപേഴ്‌സൺ രമ്യ.യു നിർവഹിച്ചു. കൗൺസിലർ കിഷോർ കുമാർ സീന, സൂര്യ. എന്നിവർ പ്രസംഗിച്ചു. കലാമത്സരങ്ങളുടെ ഉദ്ഘാടനം തോന്നല്ലൂർ ഗവ.യു.പി സ്‌കൂളിൽ നഗരസഭ ചെയർമാൻ അച്ചൻകുഞ്ഞ് ജോൺ ഇന്ന് നിർവഹിക്കും.