iso
ഇരവിപേരൂർ കുടുംബശ്രീക്ക് ലഭിച്ച ഐ.എസ്.ഒ അംഗീകാരം പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി ശശിധരൻപിള്ള, സി.ഡി.എസ് ചെയർപേഴ്സൺ സജിനി കെ.രാജൻ, കുടുംബശ്രീ മെമ്പർ സെക്രട്ടറി ശ്രീകല ഡി, അക്കൗണ്ടന്റ് രശ്മി ദേവി എന്നിവർ ചേർന്ന് മന്ത്രി എം.ബി രാജേഷിൽ നിന്ന് ഏറ്റുവാങ്ങുന്നു

തിരുവല്ല : ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ് കുടുംബശ്രീക്ക് ജില്ലയിലെ ആദ്യ ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. ജില്ലയിലെ 31 സി.ഡി.എസുകളിൽ നിന്നാണ് ഐ.എസ്.ഒ അംഗീകാരത്തിനായി ഇരവിപേരൂർ സി.ഡി.എസിനെ തിരഞ്ഞെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ബി ശശിധരൻപിള്ള, സി.ഡി.എസ് ചെയർപേഴ്സൺ സജിനി കെ.രാജൻ, കുടുംബശ്രീ മെമ്പർ സെക്രട്ടറി ശ്രീകല ഡി, അക്കൗണ്ടന്റ് രശ്മി ദേവി എന്നിവർ ചേർന്ന് മന്ത്രി എം.ബി രാജേഷിൽ നിന്ന് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ഏറ്റുവാങ്ങി. ജില്ലാമിഷൻ കോർഡിനേറ്റർ ആദില, ബിന്ദുരേഖ, എലിസബത്ത് ബി.സി, അശ്വതി എന്നിവർ പങ്കെടുത്തു.


മാതൃകയായ പ്രവർത്തനങ്ങളിലൂടെ അംഗീകാരം


ഗുണമേന്മയുള്ള സേവനങ്ങൾ അംഗങ്ങൾക്ക് കൃത്യമായി ഉറപ്പാക്കി, റെക്കാഡ്സ് റൂം കൃത്യമായി സൂക്ഷിക്കുന്നു. വിവിധ സേവനങ്ങളുടെ ബോർഡുകൾ സ്ഥാപിച്ചു. ഫയർ ആൻഡ് സേഫ്റ്റി ഉൾപ്പെടെയുള്ള ക്ലാസുകൾ സംഘടിപ്പിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ, മെമ്പർ സെക്രട്ടറി, അക്കൗണ്ടന്റ്, സി.ഡി.എസ് മെമ്പർമാർ, ആർ.പി.മാർ, പഞ്ചായത്ത് എന്നിവരുടെ കൂട്ടായ സഹകരണത്തോടെ ഓഫീസ് പുനരുദ്ധാരണവും റെക്കാഡ്സ് കൃത്യമായി ഫയൽ ചെയ്ത് സൂക്ഷിക്കുകയും ചെയ്യുന്നു. തുടർവർഷങ്ങളിൽ സി.ഡി.എസിന്റെ ഗുണനിലവാരം ഉയർത്തുന്നതിന് വിവിധ ആക്ഷൻ പ്ലാനുകൾ തയാറാക്കി, റെക്കാ‌ഡ് ബുക്കുകളും ഫയലുകളും കൃത്യമായി ഇൻഡക്സിൽ ഓർഡറായി ചെയ്തു സൂക്ഷിച്ചു, വൃത്തിയായും ചിട്ടയായും ഓഫീസ് പ്രവർത്തനം, പഞ്ചായത്തിന്റെ കൃത്യമായ മോണിറ്ററിംഗ് എന്നീ പ്രവർത്തനങ്ങൾ കാഴ്ചവച്ചാണ് ഇരവിപേരൂർ സി.ഡി.എസ് ജില്ലയിലെ ആദ്യത്തെ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടിയെടുത്തത്.