മല്ലപ്പള്ളി: കെ.പി.എം എസ് മല്ലപ്പള്ളി യൂണിയൻ ജനറൽ കൗൺസിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ബിജു വർണശാല ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് മനോജ് കുമാരസ്വാമി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഖിൽ കെ.ദാമോദരൻ, സംസ്ഥാന കമ്മിറ്റി അംഗം പി ബി സുരേഷ്, യൂണിയൻ സെക്രട്ടറി ഹരിലാൽ റ്റി, യൂണിയൻ ഖജാൻജി അമ്പിളി അനീഷ്, യൂണിയൻ വൈസ് പ്രസിഡന്റുരായ സുനിൽ കുമാർ, ഇ.ഡി ഉണ്ണി, അസിസ്റ്റന്റ് സെക്രട്ടറിമാരായ അനീഷ് കാട്ടമല, സുജാത.ആർ എന്നിവർ പ്രസംഗിച്ചു.