അട്ടച്ചാക്കൽ : കമ്മീഷൻ റിപ്പോർട്ട് നൽകി മാസങ്ങൾ പിന്നിട്ടിട്ടും കേന്ദ്രം ഓണറേറിയം വർദ്ധിപ്പിച്ച ഉത്തരവിറക്കിയിട്ടും സംസ്ഥാന സർക്കാർ ആശമാരെ ദ്രോഹിക്കുകയാണെന്ന് മുൻ എം.എൽ.എ ജോസഫ് എം.പുതുശേരി പറഞ്ഞു. ആശാ സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന ആയിരം പ്രതിഷേധ സദസുകളുടെ ജില്ലാതല ഉദ്ഘാടനം ചെങ്ങറ ജംഗ്ഷനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സമരസഹായ സമിതി കോന്നി മേഖലാ ചെയർമാൻ റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു.എസ്. മിനി, എസ്.രാധാമണി, ജോർജ് മാത്യു, എസ്. സന്തോഷ്കുമാർ, ദീനാമ്മ റോയ്, ടി. എച്ച്. സിറാജ്ജുദീൻ, പ്രവീൺ പ്ലാവിളയിൽ, ലക്ഷ്മി ആർ. ശേഖർ, തോമസ്കുട്ടി കുമ്മണ്ണൂർ, സൗദ റഹീം, ബിനു ബേബി, ഏബ്രഹാം വാഴയിൽ, ജോസഫ് പി.വി, റോബിൻ കാരവള്ളി, ശ്യാം എസ്. കോന്നി, ഷിജു അറപുരയിൽ, ശ്രീജ,എബ്രഹാം, ഐവാൻ, പ്രകാശ്, പി.എം.സാമൂവൽ, എം.ഒ. ഈപ്പൻ, തോമസ് മാത്യു, കെ.എസ്. ജോസ് എന്നിവർ പ്രസംഗിച്ചു.