പന്തളം : എം.സി റോഡിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കുരമ്പാല അമൃത വിദ്യാലയത്തിന് സമീപം കൊച്ചുതുണ്ടിൽ കെ. എൻ. ശശി (61) യാണ് മരിച്ചത്. ഇന്നലെ രാത്രി 7 ന് കുരമ്പാല തോപ്പിൽ ജംഗ്ഷന് സമീപമായിരുന്നു അപകടം. അടൂർ ഭാഗത്തുനിന്ന് പന്തളത്തേക്ക് വരികയായിരുന്ന കാറും ശശി ഓടിച്ചിരുന്ന ബൈക്കും കൂട്ടിയിടിച്ചാണ് അപകടം . പന്തളത്ത് വന്ന ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശശി .
ഭാര്യ :സുജാത. മക്കൾ :സന്ദീപ്, സരിത. മരുമകൻ :അജയ് ശങ്കർ. (മൂന്നുപേരും അബുദാബി) .