തിരുവല്ല: എം.ജി .എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച " ജീവദ്യുതി പോൾബ്ലഡ് " പദ്ധതി നഗരസഭ വൈസ് ചെയർമാൻ ജിജി വട്ടശേരിൽ ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡന്റ് ജോബി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു . പ്രിൻസിപ്പൽ പി.കെ തോമസ് ലോഗോ പ്രകാശനം ചെയ്തു . പ്രോഗ്രാം ഓഫീസർ സൗമ്യ പി.ജെ , ഹെഡ്മിസ്ട്രസ് ദീപാ മേരി ജേക്കബ് അദ്ധ്യാപകരായ , ബിനു ചെറിയാൻ , മത്തായി ടി.വർഗീസ്, ആനി ജോർജ്, ഡോ.അനുപമ ജേക്കബ്, വോളണ്ടിയർ ലീഡർമാരായ അഭിഷേക് സ്റ്റീഫൻ , അൽഷിഫ ഷാഹുൽ എന്നിവർ പ്രസംഗിച്ചു . ബിലീവേഴ്സ് ആശുപത്രി ക്യാമ്പിന് നേതൃത്വം നൽകി . പൊതു വിദ്യാഭ്യാസ വകുപ്പ് നാഷണൽ സർവീസ് സ്കീം ആഹ്വാനപ്രകാരമാണ് ക്യാമ്പ് സംഘടിപ്പിച്ചത്.