kuttoor
കുറ്റൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം പ്രസിഡൻ്റ് അനുരാധ സുരേഷ് ഉദ്ഘാടനം ചെയ്യുന്നു. ജിനു തോമ്പുംകുഴി , ജോ ഇലഞ്ഞിമൂട്ടിൽ , സാലി ജോൺ, എൻ. റ്റി. ഏബ്രഹാം ,ടി.കെ പ്രസന്നകുമാർ,നിതിൻ. ആർ എന്നിവർ സമീപം.

കുറ്റൂർ : ഗ്രാമപഞ്ചായത്ത് കേരളോത്സവം 2025 ആരംഭിച്ചു. പ്രസിഡന്റ് അനുരാധ സുരേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാലി ജോൺ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരസമിതി അദ്ധ്യക്ഷൻ എൻ.ടി.ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം ജിനു തോമ്പുംകുഴി, പഞ്ചായത്തംഗങ്ങളായ ജോ ഇലഞ്ഞിമൂട്ടിൽ,ടി.കെ. പ്രസന്നകുമാർ, യൂത്ത് കോ -ഓഡിനേറ്റർ നിധിൻ. ആർ, അനീഷ് ടി ജോൺ, രാജേഷ് ആർ , സുലു മോൾ, കെ.എൻ എന്നിവർ പ്രസംഗിച്ചു. ക്രിക്കറ്റ് ,അത്‌ലറ്റിക് ഓതറ എ.എം.എം ഗ്രൗണ്ടിലും, ഫുട്ബോൾ തോട്ടത്തിൽ സ്കൂൾ ഗ്രൗണ്ടിലും, വോളിബോൾ കുറ്റൂർ സ്കൂൾ ഗ്രൗണ്ടിലും നടന്നുവരുന്നു. കലാ മത്സരങ്ങൾ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും.