പത്തനംതിട്ട : 17 വർഷം ജോലി ചെയ്ത് അംശാദായം അടച്ച് 2013 ൽ വിരമിച്ച കള്ളു വ്യവസായ തൊഴിലാളിയായ ടി.ഡി രവിയ്ക്ക് പെൻഷൻ നൽകാത്ത കള്ളു വ്യവസായ ക്ഷേമനിധി ബോർഡിന്റെ നടപടിയിൽ പ്രതിഷേധിച്ച് തിരുവല്ല ക്ഷേമനിധി ബോർഡിന്റെ ഓഫീസിന് മുമ്പിൽ ധർണ നടത്തി. ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി സീതത്തോട് മോഹനൻ ധർണ ഉദ്ഘാടനം ചെയ്തു. യു.ടി.യു.സി ജില്ലാ സെക്രട്ടറി തോമസ് ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എൻ. പ്രേം കുമാർ,എം.സി ജയകുമാർ, അഡ്വ.സി.ഡി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.