തിരുവല്ല : തിരുവല്ല സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് താലൂക്കിലെ മികച്ച കർഷകർക്ക് അവാർഡു നൽകുന്നു. വിവിധ വിളകൾ കൃഷി ചെയ്യുന്ന കർഷകർ, ക്ഷീരകർഷകർ എന്നിവർ കൃഷിവകുപ്പിന്റെ ശുപാർശയോടെ ഒക്ടോബർ 15നകം അപേക്ഷ കാർഷിക ഗ്രാമവികസന ബാങ്ക്, കച്ചേരിപ്പടി. തിരുവല്ല പി.ഒ എന്ന വിലാസത്തിൽ അയക്കണം. കേരളപ്പിറവി ദിനത്തിൽ വൈകിട്ട് നാലിന് തിരുവല്ല വൈ.എം.സി.എ ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് പ്രസിഡന്റ് കെ. പ്രകാശ് ബാബുവും സെക്രട്ടറി ലതികയും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9847015598.