
പത്തനംതിട്ട : നഗരസഭയുടെയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹരിത ജ്യോതി ഹരിതകർമ്മസേന സംഗമം നഗരസഭാ ചെയർപേഴ്‌സൺ അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്‌സ് അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് എ. ജാസിംകുട്ടി, മുനിസിപ്പൽ സെക്രട്ടറി മുംതാസ് എ. എം, വിനോദ് എം.പി, മനോജ് ഇ.കെ, ശിവപ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു. സുരേഷ് പി.എൻ ക്ലാസ് നയിച്ചു. അനില എ.കെ, ശ്രീവിദ്യാ ബാലൻ, ലക്ഷ്മി പ്രിയദർശിനി, വിജിത വി.കുമാർ, വീണാ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.