
പത്തനംതിട്ട: കേരള കർഷക ഫെഡറേഷൻ സംസ്ഥാന സമ്മേളനം സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ ഉദ്ഘാടനം ചെയ്തു . പിണറായിയുടെ അയ്യപ്പ സ്‌നേഹം കപടഭക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. കേരള കർഷക ഫെഡറേഷൻ സംസ്ഥാന ചെയർമാൻ കെ.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിൽ, കേരള കോൺഗ്രസ് ചീഫ് കോ-ഓർഡിനേറ്റർ അപു ജോൺ ജോസഫ്, മാമ്മൻ വർഗീസ്, സുരേഷ് കോശി, സലിം.പി.മാത്യു, വികാസ് ചക്രപാണി, തങ്കമ്മ രാജൻ, എ.നിസാർ, കെ.എ.കുര്യൻ , എ.രാജീവ്, എസ്.അനിൽകുമാർ, കെ.അരവിന്ദാക്ഷൻ, അമ്മിണിക്കുട്ടൻ പിള്ള എന്നിവർ പ്രസംഗിച്ചു.