ചെങ്ങന്നൂർ: കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ 11-ാമത് വാർഷിക ജനറൽ ബോഡി ശിവഗിരി മഠം ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്തു. മുളക്കുഴ സി.സി പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കരുണ ചെയർമാൻ മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. മീഡിയ കൺവീനർ പി.എസ് ബിനുമോൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. റവ.തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ പ്രഭാഷണവും ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഡോ.പുനലൂർ സോമരാജൻ മുഖ്യ പ്രഭാഷണവും നടത്തി. കൈപ്പള്ളി ജൂവലറി ഉടമ അയ്യപ്പൻ, ഷിബു സക്കറിയ അമ്പലവേലിൽ, മോൻസി ജോസഫ് മോടിയിൽ എന്നിവരെ ആദരിച്ചു. എൻ.ആർ സോമൻ പിള്ള, ട്രഷറർ കെ.ആർ മോഹനൻ പിള്ള, എം.കെ ശ്രീകുമാർ, എം എച്ച് റഷീദ്, എം.ശശികുമാർ, പി എൻ ശെൽവരാജൻ , അഡ്വ.സുരേഷ് മത്തായി, പുഷ്പലത മധു, ഒ.എസ് ഉണ്ണികൃഷ്ണൻ, ജി.കൃഷ്ണകുമാർ, ജി വിവേക്, സിബു വർഗീസ്,കെ.എസ് ഗോപിനാഥൻ,വത്സല മോഹൻ, അഡ്വ. വിഷ്ണു മനോഹർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സജി ചെറിയാൻ (ചെയർമാൻ) എം.എച്ച് റഷീദ്, എം ശശികുമാർ, പ്രൊഫ. പി ഡി ശശിധരൻ,ജി കൃഷ്ണകുമാർ, ജി വിവേക്, അഡ്വ. വിഷ്ണു മനോഹർ, കെ ആർ രാധാഭായി (വൈസ് ചെയർമാൻമാർ) അഡ്വ. സുരേഷ് മത്തായി( വർക്കിംഗ് ചെയർമാൻ) എൻ.ആർ സോമൻ പിള്ള (ജനറൽ സെക്രട്ടറി), എം.കെ ശ്രീകുമാർ, കെ എസ് ഗോപിനാഥൻ, ബി ബാബു,കെ ഡി മോഹൻകുമാർ, റെജി മാത്യു, ഡോ. റോയ് മാത്യു, പി എസ് ബിനുമോൻ (ജോയിന്റ് സെക്രട്ടറിമാർ),കെ ആർ മോഹനൻ പിള്ള (ട്രഷറാർ) സിബു വർഗീസ് (ചീഫ് കോ-ഓർഡിനേറ്റർ), പി.എസ്, ബിനുമോൻ (മീഡിയ കൺവീനർ).ഡോ. ബിനോയ് തോമസ് ( ഉപദേശക സമിതി ചെയർമാൻ) ഒ.എസ് ഉണ്ണികൃഷ്ണൻ ( ജനറൽ കൺവീനർ),അഡ്വ.പി.ഡി സന്തോഷ് കുമാർ,ഷിബു സഖറിയ.(ജോയിന്റ് കൺവീനർമാർ ).