മല്ലപ്പള്ളി: ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ബി.എം.എസ് ആനിക്കാട് പഞ്ചായത്തുതല കാൽനടപ്രചരണ ജാഥ ക്യാപ്റ്റൻ വിക്രമൻ നായരുടെ നേതൃത്വത്തിൽ നൂറോമ്മാവ് സമാപിച്ചു. സമ്മേളനം സംസ്ഥാന സമിതി അംഗം പി.എസ് ശശി ഉദ്ഘാടനം ചെയ്തു. ജാഥാ മാനേജർ അജിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മേഖലാ പ്രസിഡന്റ് സുഭാഷ് കൊറ്റനാട്, മേഖലാ സെക്രട്ടറി അജികുമാർ, മേഖലാ വൈസ് പ്രസിഡന്റ് കെ.എസ് സുരേഷ് കുമാർ, രതീഷ് ക്യാപ്റ്റൻ വിക്രമൻ എന്നിവർ പ്രസംഗിച്ചു.