തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെയും സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും ആഭിമുഖ്യത്തിലുള്ള കേരളോത്സവം പെരിങ്ങര ഇൻഡോർ കോർട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷീന മാത്യു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സോമൻ താമരച്ചാലിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.വി വിഷു നമ്പൂതിരി, ജയ എബ്രഹാം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുഭദ്ര രാജൻ, എസ്.സനിൽകുമാരി, ശാന്തമ്മ ആർ.നായർ, ശർമിള സുനിൽ, മാത്തൻ ജോസഫ്, അശ്വതി രാമചന്ദ്രൻ, ഹെയിൽസൺ, ജെ.എസ്. ഷിജു എന്നിവർ എന്നിവർ പ്രസംഗിച്ചു.