ചെങ്ങരൂർ :ചെങ്ങരൂർ സെന്റ് തെരേസാസ് ബഥനി ഹയർ സെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്ട്സ് ആൻഡ്ഗൈഡ്സിന്റെ ത്രിദിന ക്യാമ്പ് പ്രഗതി ശിവിർ കല്ലൂപ്പാറ ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് അഡ്വ.സാം പട്ടേരിൽ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ മെർലിറ്റ് എസ്.ഐ.സി, സിസ്റ്റർ ശാലോം, ഗൈഡ് ക്യാപ്റ്റൻ കെ.എൻ.സിന്ധു, റോസ്മി ജോസഫ്, ഹന്ന മറിയം ടോം എന്നിവർ പ്രസംഗിച്ചു.