b

കോന്നി: എൻആർഇജി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ രണ്ടിന് നടത്തുന്ന തൊഴിലിൽ സംരക്ഷണ സംഗമത്തോടെ അനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാ വാഹന പ്രചരണ ജാഥയ്ക്ക് കോന്നിയിൽ സ്വീകരണം നൽകി. മണ്ഡലം സെക്രട്ടറി കെ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ എം മധു, ഡയറക്ടർ വിജയ വിൽസൺ, പി ആർ ഗോപിനാഥൻ, എ ദീപകുമാർ, സന്തോഷ് പാപ്പച്ചൻ, ശ്രീജ സോമരാജൻ, സുമതി നരേന്ദ്രൻ, ജോയ്സ് എബ്രഹാം, പി എസ് സുജ, രാധാ ശശി, പിസി ശ്രീകുമാർ, പി എസ് ഗോപാലകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു.