sndp-
എസ്എൻഡിപി യോഗം പത്തനംതിട്ട യൂണിയന്റെയും ടൗൺ ശാഖയുടെയും നേതൃത്വത്തിൽ നടന്ന വൈദിക പഠന ക്ലാസ് യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: എസ്എൻഡിപി യോഗം പത്തനംതിട്ട യൂണിയന്റെയും പത്തനംതിട്ട ടൗൺ ശാഖയുടെയും നേതൃത്വത്തിൽ നടന്ന വൈദിക പഠന ക്ലാസ് യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഷീല രവി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി.സോമനാഥൻ, പി.കെ പ്രസന്നകുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ കോ- ഓർഡിനേറ്റർ കെ.ആർ സലീലനാഥ്‌, പ്രഭാഷകൻ വൈക്കം മുരളി, ടൗൺ ശാഖാ പ്രസിഡണ്ട് സി ബി സുരേഷ് കുമാർ, സെക്രട്ടറി സോമരാജൻ, വൈസ് പ്രസിഡന്റ് ഹരിലാൽ എന്നിവർ സംസാരിച്ചു.