dddd
താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ വാർഷിക പൊതുയോഗം പത്തനംതിട്ട ജില്ലാ സഹകരണ ജോയിൻ് രജിസ്ട്രാർ ആർ. ബിന്ദു നിർവഹിക്കുന്നു

കോന്നി: താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ വാർഷിക പൊതുയോഗം ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർ ആർ.ബിന്ദു നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എസ്.വി പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. 2024- 25 വർഷം 4926000 രൂപ ഓഡിറ്റിംഗിന് വിധേയമായി ലാഭം വരുന്ന കണക്ക് പൊതുയോഗം അംഗീകരിച്ചു. വായ്പയെടുത്തു കൃത്യമായി തിരിച്ചടച്ചവരിൽ നിന്നും തിരഞ്ഞെടുത്തവർക്കും ഉയർന്ന വിജയം നേടിയ കുട്ടികളേയും യോഗം ക്യാഷ് അവാർഡും മൊമൊന്റോയും നൽകി ആദരിച്ചു. ഷേക്ക്സ്പിയർ കൃതികളലെ സ്ത്രീ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി ഇംഗ്ലീഷ് കവിതകൾ രചിച്ചു. നിരവധി ഇന്റർനാഷണൽ അവാർഡുകൾ നേടിയ ലിലിറ്റ് അന്നാ വർഗീസിനെ അനുമോദിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് കടയ്ക്കൽ പ്രകാശ്, ഐവാൻ വകയാർ , പ്രവീൺ പ്ലാവിളയിൽ സെക്രട്ടറി ജേക്കബ് സഖറിയാ തുടങ്ങിയവർ സംസാരിച്ചു.